കുണ്ടറ : കേരളപുരം കഴിഞ്ഞു മാമൂട് ജംഗ്ഷന് സമീപം രാവിലെ 10. 30 തോടെയാണ് യുവാക്കളെ പിടികൂടിയത്.
പടപ്പക്കര സ്വദേശി 20 വയസ്സുള്ള ബിബിൻ, സഹായിയായി ഉണ്ടായിരുന്ന മൈനർ ആയ തെറ്റിക്കുന്ന് സ്വദേശിയെയും ആണ് കുണ്ടറ പോലീസ് പിടികൂടിയത്.
ഇവർ രണ്ടുപേരും ബാംഗ്ലൂർ നിന്ന് ഇവിടെ വിതരണത്തിനായി കൊണ്ടുവന്ന എംഡിഎംഎ യുമായി കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കെഎസ്ആർടിസി ബസ്സിൽ കയറി കുണ്ടറയ്ക്ക് വരുന്ന വഴി മാമൂട്ടിൽ ജംഗ്ഷൻ കഴിഞ്ഞ് ഒരു സ്വകാര്യ ഹോട്ടലിന് സമീപത്ത് വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്ത്. ഇവരിൽനിന്ന് 22 ഗ്രാം എംഡിഎംഎ പിടിച്ചു.
കുണ്ടറ എസ് എച് ഒ സുനു കുമാറിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് എസ്ഐമാരായ കിരൺ,അതുൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
#kollam #crime