ഈരാറ്റുപേട്ട :ഗവ. മുസ്ലിം എൽ.പി. സ്കൂൾ കിഡ്സ് മിനി പാർക്ക് ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യഭ്യാസ വകുപ്പ് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച കിഡ്സ് മിനി പാർക്കിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ വി.പി. നാസർ നിർവ്വഹിച്ചു. യോഗത്തിൽ മുനിസിപ്പൽ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബീമ നാസർ, കൗൺസിലർ നസീറ റസാഖ്, പി.റ്റി.എ പ്രസിഡണ്ട് ത്വൽഹത്ത്, വൈസ് പ്രസിഡണ്ട് ഹസീബ് തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ മാത്യു.കെ. ജോസഫ് അധ്യക്ഷ്യനായിരുന്നു. സ്കൂൾ ലീഡർ ഫാറൂഖ്, ഡെപ്യൂട്ടി ലീഡർ ഹയാ മറിയം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.