ഈരാറ്റുപേട്ട: കേരള വാട്ടർ അതോറിറ്റിയുടെ കീഴിൽ 20.5 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന ഈരാറ്റുപേട്ട അമൃത് കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ഫെബ്രുവരി 13 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കും. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ശ്രീ. ആന്റോ ആന്റണി MP മുഖ്യ പ്രഭാഷണം നടത്തും. ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ അഡ്വ. വി.പി. നാസർ സ്വാഗതം ആശംസിക്കും. നഗരസഭയിലെയും പരിസരപ്രദേശങ്ങളിലെയും കുടിവെള്ളക്ഷാമത്തിന് വലിയ പരിഹാരമാകുന്നതാണ് ഈ പുതിയ പദ്ധതി.
സ്വാഗതസംഘം രൂപീകരണം നാളെ
പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി ഫെബ്രുവരി 6 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് തേവരുപാറ തബ്ലീഗുൽ ഇസ്ലാം മദ്രസ്സയിൽ വെച്ച് സ്വാഗതസംഘം രൂപീകരണ യോഗം ചേരുന്നതാണ്. നാട്ടുകാരും ജനപ്രതിനിധികളും യോഗത്തിൽ സംബന്ധിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.