ഈരാറ്റുപേട്ട : എണ്ണപ്പലഹാരങ്ങൾ വറക്കുന്നതിനിടയിൽ ചട്ടിയിലെ തിളച്ച 60 ലിറ്റർ എണ്ണയിലേയ്ക്ക് കാൽ തെറ്റി വീഴാൻ തുടങ്ങി, പ്രാണരക്ഷാർത്ഥം കൈ കുത്തിയപ്പോൾ തൊഴിലാളിക്ക് പൊള്ളലേറ്റു. ഉടൻതന്നെ സഹായമായി കൂട്ടുകാരൻ പെട്ടെന്ന് പിടിച്ച് എഴുന്നേൽപ്പിച്ചതിനാൽ പൊള്ളലിന്റെ വ്യാപ്തിയും വൻ ദുരന്തവും കുറയ്ക്കാനായി. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് നവാസ്.