1928 ഫെബ്രുവരി 28 നാണ് സർ സി.വി.രാമൻ നോബൽ പുരസ്കാരം നേടിയ രാമൻ പ്രതിഭാസം (രാമൻ എഫെക്റ്റ്) കണ്ടെത്തിയത്. ആ ദിനത്തിന്റെ ഓർമ്മക്കായി ഫെബ്രുവരി 28 ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനം ആയി ആഘോഷിക്കപ്പെടുന്നു. 2026 ദേശീയ ശാസ്ത്രദിനത്തിന്റെ പ്രമേയം ‘ശാസ്ത്രരംഗത്തെ വനിതകള്‍: വികസിത ഭാരതത്തിന്റെ ചാലകശക്തി’ എന്നതാണ്. ഭാരതം 2047-ഓടെ ഒരു ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുമ്പോള്‍, ആ പ്രയാണത്തിന്റെ ഏറ്റവും വലിയ ചാലകശക്തിയായി മാറുന്നത് സ്ത്രീശക്തിയാണെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടി ഈ വിഷയത്തിലുണ്ട്.