1980ൽ ഒരു കാർ ആക്‌സിഡന്റ് നടക്കുന്ന ഇടത്താണ് ദേവകി അമ്മയുടെ യാത്ര ആരംഭിക്കുന്നത്. നെൽകൃഷിയൊക്കെ നോക്കി നടന്നിരുന്ന ദേവകി അമ്മ ആ ആക്‌സിഡന്റ് കാരണം മൂന്ന് വർഷം ആണ് കിടപ്പിലായത്.
പതുക്കെ നെൽകൃഷിയൊക്കെ നിന്നു. എന്നാൽ അവിടെ ദേവകി അമ്മ തളർന്നില്ല. പയ്യെ അവർ ഓരോ മര തൈകൾ നടാൻ തുടങ്ങി….
ഇന്ന്, നാല്പത് വർഷങ്ങൾക്ക് ശേഷം…
നാലര ഏക്കർ അടുപ്പിച്ചു വരുന്ന തന്റെ പുരയിടത്തിൽ മൂവായിരത്തിൽ അധികം മരങ്ങൾ ആണ് ദേവകി അമ്മ വെച്ച് പിടിപ്പിച്ചത്.
നാലര ഏക്കറിൽ ഒരു ചെറിയ കാടും, ആവാസവ്യവസ്ഥയും ദേവകി അമ്മ സൃഷ്ടിച്ചു..!!
മക്കളും കൊച്ചു മക്കളും ദേവകി അമ്മയുടെ പാത ഇന്നും പിന്തുടരുന്നു..
ആലപ്പുഴയിൽ ഒരു കടൽ തീരത്തിന് അടുത്ത്, വെള്ള മണ്ണ് ഉള്ള ഇടത്താണ് ഈ വനമുത്തശ്ശി ഒരു കുഞ്ഞു ലോകം സൃഷ്ടിച്ചത്…!!!