തിടനാട് : പഞ്ചായത്തിലെ ചെമ്മലമറ്റത്തും പരിസര പ്രദേശങ്ങളിലും ഇന്ന് വൈകുന്നേരത്തോടെ ആഞ്ഞടിച്ച കാറ്റിൽ വൻ നാശനഷ്ടം. നിരവധി വൻമരങ്ങൾ കടപുഴകി വീണു. വൈദ്യുതി ബന്ധം നിലച്ചു. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ചെമ്മലമറ്റം കരിമ്പനോലി തയ്യിൽ പ്രിതിൻ്റെ വീട് പൂർണ്ണമായും തകർന്നു.