അവകാശ നിഷേധങ്ങൾക്കെതിരെ ജനകീയ പ്രതിരോധം; എസ്‌ഡിപിഐ പൗരാവകാശ ജാഥ ഇന്ന് ഈരാറ്റുപേട്ടയിൽ



ഈരാറ്റുപേട്ട: രാജ്യത്ത് പൗരാവകാശങ്ങൾക്കും ഭരണഘടനാ മൂല്യങ്ങൾക്കും നേരെ വർദ്ധിച്ചുവരുന്ന കടന്നുകയറ്റങ്ങൾക്കെതിരെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന പൗരാവകാശ ജാഥകളുടെ ഭാഗമായി പൂഞ്ഞാർ നിയോജക മണ്ഡല കമ്മിറ്റി നേതൃതത്തിൽ സംഘടിപ്പിച്ചിട്ടുള്ള വാഹന പ്രചാരണ ജാഥ ഇന്ന് വൈകിട്ട് നാല് മണിക്ക് ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷൻ നടയ്ക്കൽ, കടുവാമൂഴി എന്നിവിടങ്ങളിൽ കോർണ്ണർ യോഗങ്ങൾക്ക് ശേഷം വൈകിട്ട് 6 മണിക്ക് ചേന്നാട് കവലയിൽ നിന്ന് ബഹുജന റാലി ആരംഭിച്ച് മുട്ടം കവലയിൽ സമാപിക്കും. സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി പി.കെ.ഉസ്മാൻ  ഉത്ഘാടനം ചെയ്യും മണ്ഡലം പ്രസിഡൻ്റ് ഹലിൽ തലപള്ളിൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് സിയാദ്, മണ്ഡലം സെക്രട്ടറി റഷീദ് മുക്കാലീ, രാജു പാറത്തോട്, ഇസ്മായിൽ കീഴേടം, അബ്ദുൽ സമദ് പാറത്തോട്, യാസിർ കാരയ്ക്കാട് എന്നിവർ സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *